Friday 21 September 2012

കോതാട് 2001-2003 പ്ലസ്‌ ടു ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം



H.S.S of Jesus കോതാട് 2001-2003 പ്ലസ്‌ ടു ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം

സുഹൃത്തേ,
എച്ച്. എസ്. എസ്. ഓഫ് ജീസസ്‌ കോതാട് സ്കൂളിലെ 2001-2003 പ്ലസ്‌ ടു ബാച്ചിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം 22 ഡിസംബര്‍ 2012 (ശനിയാഴ്ച) നടത്താന്‍ ആലോചിക്കുന്ന കാര്യം സന്തോഷസമേതം അറിയിക്കുന്നു.

കാര്യപരിപാടികള്‍

രാവിലെ 9.30-നു കേളികൊട്ട്
പരിപാടി സംഘാടകരില്‍ ഊഡായിപ്പു കാണിച്ചവരുടെ മുതുകില്‍ മറ്റുള്ളവര്‍ ആഞ്ഞിടിക്കുന്നു. നിലവിളി രാഗം, ആദിതാളം.

10.00-നു ലഘുഭക്ഷണം
ചക്കപ്പുഴുക്കും വാട്ടച്ചായയും (മിഥുന്‍ മുതലാളി വഹ)

10.30-നു പ്രാര്‍ഥനാഗാനം
ഗാനകോകിലം ശ്രീമതി ലിട്വിനും സംഘവും (ചെവിയില്‍ തിരുകാന്‍ പഞ്ഞി നല്‍കുന്നതായിരിക്കും)

തുടര്‍ന്ന് സ്വാഗതപ്രസംഗം
താത്വികാചാര്യനും ആര്‍ട്ട്‌ ഓഫ് ലിവിംഗ് (ഗള്‍ഫ്‌) സ്ഥാപകനുമായ ശ്രീ ശ്രീ ദീപു ഫ്രാന്‍സിസ്‌ സംസാരിക്കുന്നു. (പഞ്ഞി നല്‍കുന്നതല്ല. സഹിച്ച്ചോളണം)

11.00-നു കീചകവധം ചെണ്ടമേളം
പത്ത് കൊല്ലം മുന്‍പ് സ്കൂളിലെ പൈപ്പ് പൊട്ടിച്ചതിനും ബാക്കിയുള്ള കൂതറകളെ ബീഡിവലി പഠിപ്പിച്ചതിനും ഗോഡ്‌വിന്‍ സാര്‍ ഓറിയോണിന്റെ കൂമ്പിനിടിക്കുന്നു.

11.30-നു വമ്പിച്ച ഗജമേള
ഗജകേസരികളായ അംബ്രോസ് മുതലായവര്‍ അണിനിരക്കുന്നു.

12.00-നു ശോകഗാനമേള (മാനസ മൈനേ വരൂ, സുമംഗലീ നീ ഓര്‍മ്മിക്കുമോ മുതലായ ഹിറ്റുകള്‍)
സ്കൂള്‍ കാലത്തെ നഷ്ടപ്രണയങ്ങളെ സ്മരിച്ചുകൊണ്ട് ചില ഓള്‍ഡ്‌ കാമുകീകാമുകന്മാര്‍ നയിക്കുന്നു.

തുടര്‍ന്ന് ജൂഡോ, കരാട്ടെ, കളരിപ്പയറ്റ്, നാടന്‍ തല്ലു പ്രകടനം
മേല്‍പ്പറഞ്ഞ കാമുകീകാമുകന്മാരുടെ ഭാര്യാഭര്‍ത്താക്കന്മാര്‍ പങ്കെടുക്കുന്നു.

12.30-നു തള്ള് തള്ള്
പ്രശസ്ത തള്ള് വിദഗ്ദന്‍മാരായ ലിജു, ടിനു മുതലായവര്‍ നയിക്കുന്നു. (ചെവിയില്‍ ഒഴിക്കാന്‍ മരുന്ന് വിതരണം ചെയ്യുന്നതായിരിക്കും)

1.00-നു ഉച്ചഭക്ഷണം
വിഭവസമൃദ്ധമായ ഷവര്‍മ വിരുന്ന്

1.30-നു മോഹിനിയാട്ടം
ബോണി, നിബു, ജിബിന്‍, മുതലായ നാട്യതിലകങ്ങള്‍ പങ്കെടുക്കുന്നു.

2.00-നു “ഇംഗ്ലീഷ് നിങ്ങള്‍ക്കും സംസാരിക്കാം”
ഇംഗ്ലീഷ് പണ്ഡിതന്‍ ശ്യാം നമ്മളെ സ്പോക്കെന്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. മൌനമായി സംസാരിക്കാനുള്ള കഴിവും അദ്ദേഹം പകര്‍ന്നു തരുന്നതായിരിക്കും.

2.30-നു വചനപ്രഘോഷണം
(മുന്‍) റവ. ഫാ. ഒലിവേറോ നയിക്കുന്ന ധ്യാനം നമ്മെ സ്വര്‍ഗ്ഗീയാനുഭൂതിയിലേക്ക് നയിക്കുന്നു. (പരിപാടികള്‍ക്ക് ശേഷം കുമ്പസാരം കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായിരിക്കും)

3.00-നു ‘നിങ്ങള്‍ എന്നെ ഊഡായിപ്പാക്കി’
ജ്ഞാനപീഠപുരസ്കാരം ലഭിച്ച തന്റെ കവിത പ്രശസ്ത ഊഡായിപ്പ്... (ക്ഷമിക്കണം) പ്രശസ്ത കവി ലൈജു അവതരിപ്പിക്കുന്നു.

3.30-നു നന്ദിപ്രസംഗവും പ്രഭാഷണവും
പ്രശസ്ത പ്രാസംഗികനും ഫിലോസഫറുമായ അനീഷ്‌ നന്ദി പറയുന്നു. ഒപ്പം, “ജീവിതത്തിന്റെ കഴിഞ്ഞു പോയ സുവര്‍ണ്ണ കാലഘട്ടം-ടീനേജ്” എന്ന വിഷയത്തെപ്പറ്റി സംസാരിക്കുന്നു.

4.00-നു ചായയും കടിയും
കടിക്കാന്‍ എസ്ദാസിന്റെ വീട്ടിലെ പട്ടിയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

4.30-നു യാത്രപറച്ചിലും മൂക്ക് പിഴിച്ചിലും
തൂവാല കൊണ്ടുവരേണ്ടതാണ്. എന്റെ തൂവാല കടം ചോദിച്ചാല്‍ അമ്മച്ചിയാണേ, എന്റെ വായിലെ തെറി കേള്‍ക്കും.
അവസാന പരിപാടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ്

ശേഷപരിപാടികള്‍ (പുരുഷന്മാര്‍ക്ക് മാത്രം)

6.00-നു പിരിവ്
6.15-നു അണലി സമ്മേളനം
6.30-നു സര്‍പ്പതാണ്ഡവം
7.30-നു അട്ടഹാസമഹാപ്രഘോഷണം
8.30-നു വാളും ചിലമ്പും

കാര്യപരിപാടികളില്‍ മാറ്റം വരുത്തുവാന്‍ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ വേദി ഇത് വരെ തീരുമാനം ആയിട്ടില്ല എങ്കിലും ഉടനെ തീരുമാനം അറിയിക്കുന്നതാണ്. എല്ലാവരും നമ്മുടെ ഈ പരിപാടി വന്‍ വിജയം ആക്കിത്തീര്‍ക്കണം എന്ന് അപേക്ഷിക്കുന്നു.

എന്ന് വിനയപുരസരം,
പ്ലാനിംഗ് കമ്മിറ്റി അങ്കം
ഓറിയോണ്‍
(ഒപ്പ്)

----------------------------------------

----------------------------------------
---------------------------------------------