പ്രണയം...
അത് ഈറനായൊരു
കാറ്റായി തഴുകി,
മഴയുടെ പാട്ടിന്
ഈരടിയായൊഴുകി
ദൈവങ്ങളുടെയും
മനുഷ്യരുടെയും നാടുകളില്‍
നിന്നുമകലെ,
ഏതോ ഒരു നനുത്ത
മേഘക്കീറിന്റെ ചിറകില്‍
പിടഞ്ഞുണര്‍ന്ന്,
നിലാവിന്റെ കടലാസ്സില്‍
എഴുതപ്പെട്ട്,
ചോദ്യങ്ങള്‍ക്കും
ഉത്തരങ്ങള്‍ക്കും
ഉയരെപ്പറന്ന്...
അകക്കാമ്പില്‍
ഉയിരിട്ടുയിര്ത്ത്
തുടരെത്തുടരെ
ചുണ്ടില്‍ മന്ദഹാസം
വിരിയിക്കുന്നു.
പ്രണയമുണ്ട്...
ആരോടെന്നറിയില്ല.
No comments:
Post a Comment