"തെക്ക് തെക്കൊരു പോത്ത് ചത്ത്.
പോത്തിന്റ പൊറത്തൊര് പൂ മൊളച്ച്.
പൂ കൊണ്ടോയി തട്ടാന് കൊട്ത്ത്.
തട്ടാനൊര് മാല തന്ന്.
മാല കൊണ്ടോയി കൊച്ചുകിടാവിന്റ കഴുത്തേലിട്ട്.
കൊച്ചുകിടാവൊരുകൊട്ട ചാണാന്‍ തന്ന്.
ചാണാന്‍ കൊണ്ടോയി വാഴക്കിട്ട്.
വാഴ ഒര് കൊല പഴന്തന്ന്.
പഴം കൊണ്ടോയി പത്തായത്തീവച്ച്.
പത്തായമൊര് പലക തന്ന്.
പലക കൊണ്ടോയി കെണറ്റിലിട്ട്.
കെണറൊര് തൊട്ടി വെള്ളന്തന്ന്.
വെള്ളങ്കോണ്ടോയി കൊടിക്കൊഴിച്ച്.
കൊടിയൊര് പച്ചവെറ്റ്ലേം ഒര് പഴ്ത്തവെറ്റ്ലേം തന്ന്.
പച്ചവെറ്റ്ല കൊണ്ടോയി അമ്മാവനും കൊട്ത്ത് പഴ്ത്തവെറ്റ്ല അമ്മായിക്കും കൊട്ത്ത്.
അമ്മാവനൊരു പിടി ചോറുന്തന്ന് അമ്മായി കൊറച്ച് കഞ്ഞിരവെള്ളോന്തന്ന്.
ചോറ് ഞാനുന്തിന്ന് കഞ്ഞിരവെള്ളം കൊണ്ടോയി കൊച്ചുപട്ടിക്കും കൊട്ത്ത്.
കൊച്ചുപട്ടി ഒര് കടീം കടിച്ച് ഞാനൊര് ഇടീമിടിച്ച്.
കൊച്ചുപട്ടി കൊച്ചുപട്ടിട കാട്ടിലോട്ടുമ്പോയി ഞാനെന്റ വീട്ടിലോട്ടുമ്പോന്ന്."
പണ്ട് "കഥ പറഞ്ഞു താ"യെന്നു നാഴികയ്ക്ക് നാല്‍പ്പതു വട്ടം അമ്മൂമ്മയുടെ പിറകെ നടക്കുമ്പോള്‍ പെട്ടെന്ന് ഒന്നും ഓര്‍മ്മവന്നില്ലെങ്കില്‍ സമാധാനിപ്പിക്കാന്‍ പറഞ്ഞു തന്നിരുന്ന കഥയാണ്. ഒരു നൂറുവട്ടമെന്കിലും കേട്ട് മനപ്പാഠമായത്. ഇന്ന് മമ്മി ഇതിന്റെ തുടക്കം പറഞ്ഞപ്പോള്‍ ബാക്കി പറഞ്ഞു നോക്കി. ഓര്‍മ്മയ്ക്ക് ലേശം തുരുമ്പുപിടിച്ചത് മമ്മി ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് ആക്കിത്തന്നപ്പോള്‍ സംഗതി മുഴുവനായി. അമ്മൂമ്മ പറഞ്ഞുതന്നത് കേട്ട അതേ എറണാകുളം നാട്ടുഭാഷ രീതിയില്‍ തന്നെ എഴുതി വച്ചിരിക്കുന്നു.
ചാണാന്‍ = ചാണകം
വാഴക്കിട്ട് = വാഴയുടെ കടയ്ക്കല്‍ ഇട്ടു
പഴന്തന്ന് = പഴം തന്നു
പത്തായത്തീവച്ച് = പത്തായത്തില്‍ വച്ചു
കൊടിക്കൊഴിച്ച് = കൊടിക്ക് ഒഴിച്ചു (വെറ്റിലക്കൊടി/ചെടിയ്ക്ക് ഒഴിച്ചു)
ചോറുന്തന്ന് = ചോറും തന്നു
കഞ്ഞിരവെള്ളം = കഞ്ഞിവെള്ളം
ഞാനുന്തിന്ന് = ഞാനും തിന്നു (ഈ ഭാഗങ്ങളില്‍ "ചോറ് ഉണ്ടു" എന്നും "ചോറ് തിന്നു" എന്നും പറയാറുണ്ട്)
കാട്ടിലോട്ടുമ്പോയി = കാട്ടിലെക്കും പോയി

Loved it...
ReplyDeleteNostalgia. I don't have these many lines in my memory. Thanks for the post
ReplyDelete