Saturday, 15 December 2012
Last will and testament
In the end,
When I am finally at peace,
When I am finally at peace,
Cremate me.
Take my ashes,
Mix it with glue,
Paint a picture...
That of a smiling child.
I want to live forever
In a smile.
Take my ashes,
Mix it with glue,
Paint a picture...
That of a smiling child.
I want to live forever
In a smile.
Friday, 14 December 2012
Dreaming open-eyed...
Every lesson the 'World' teaches us, every Holy book, every set of these... These seemingly perfect 'rules' that have been set for us by all of them drives us more into the system, doesn't it? Study throughout your childhood, read from books that are never going to get you anywhere beyond that one system it is intended for. Graduate, have sex, get a job, socialize, go to pompous clubs and be a gold-class member, drink, have kids, buy stuff, buy more stuff, pose... Die. there's an unending list of drama that we act everyday. Some are good actors at smiling while others are at crying. Some keep their shirts pressed, nails clean and spit at a less fortunate being. Some kill. And each and every actor is chained in there- in that monstrous clockwork that we know by the name the 'World'.
Where did freedom die for the humankind? Where did it die forever? Have you ever had a feeling to let go and walk away into "nothingness" as defined by the world? Be at peace with yourself... Be free... Fly away... Watch the sunset... Sleep in the mud under the rain... Eat a fruit plucked out of a low hanging tree... Bathe in a river... Take a dump in the bush... Walk naked... Make love to someone like you mean it... Kiss... Smile... Laugh... Sing... How would it feel to just snap out of your tether and float over hills and valleys like a kite?
Well... It's all just a dream, ain't it? There are too many chains that we're tied with. If you break everything else the World ties you with the strongest bonds. There's a stupid heart that would cheat you with obligations and duties that you need to fulfill. I most probably would and fail there at that. Duties...
Sigh...
Where did freedom die for the humankind? Where did it die forever? Have you ever had a feeling to let go and walk away into "nothingness" as defined by the world? Be at peace with yourself... Be free... Fly away... Watch the sunset... Sleep in the mud under the rain... Eat a fruit plucked out of a low hanging tree... Bathe in a river... Take a dump in the bush... Walk naked... Make love to someone like you mean it... Kiss... Smile... Laugh... Sing... How would it feel to just snap out of your tether and float over hills and valleys like a kite?
Well... It's all just a dream, ain't it? There are too many chains that we're tied with. If you break everything else the World ties you with the strongest bonds. There's a stupid heart that would cheat you with obligations and duties that you need to fulfill. I most probably would and fail there at that. Duties...
Sigh...
Monday, 5 November 2012
Thursday, 25 October 2012
INEVITABILITY
Authority (wearing a black cloak and holding a whiplash in his hands) roars in a high pitch: "I will break you, mere human... I will taste your blood by chaining you in every way possible. I will limit your wages, put burden on your shoulders that you can never carry... I will crush you under my weight. I will beat you with my club studded with caste, religion, race and colour. I will push you again and again into the mire and sewers where you will stink forever... Into the blackest black stinking water of poverty and pennilessness... "
The Commoner: "Aye, sir! So be it."
Authority: "I will rip you off everything that you hold dear. I will never give you anything that you desire. I will lead your family astray. I will break it into a thousand pieces. I will steal the very smile off your face and make you go numb from the core. I will rape your women... I will tie you to a tether and watch them burn in misery and helplessness. I will wash your face with their blood and tears."
The Commoner: "Aye, sir! So be it."
Authority: "I will leave you in the streets to rot in living hell. You will try hard to cry, but never will a drop of tear remain in your eyes to flow down and soothe you. And when I have completely, entirely broken you, I will drag you in the dirt under my feet and strip you off your clothes and your very own daily bread... I will cut your intestines and stomach..."
The Commoner: "You threaten me with my most basic animal instinct, sir... Know your limits..."
...And there, the inevitable started.
The Commoner: "Aye, sir! So be it."
Authority: "I will rip you off everything that you hold dear. I will never give you anything that you desire. I will lead your family astray. I will break it into a thousand pieces. I will steal the very smile off your face and make you go numb from the core. I will rape your women... I will tie you to a tether and watch them burn in misery and helplessness. I will wash your face with their blood and tears."
The Commoner: "Aye, sir! So be it."
Authority: "I will leave you in the streets to rot in living hell. You will try hard to cry, but never will a drop of tear remain in your eyes to flow down and soothe you. And when I have completely, entirely broken you, I will drag you in the dirt under my feet and strip you off your clothes and your very own daily bread... I will cut your intestines and stomach..."
The Commoner: "You threaten me with my most basic animal instinct, sir... Know your limits..."
...And there, the inevitable started.
Friday, 21 September 2012
കോതാട് 2001-2003 പ്ലസ് ടു ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം
H.S.S
of Jesus കോതാട് 2001-2003 പ്ലസ് ടു ബാച്ച് പൂര്‍വവിദ്യാര്‍ഥി
സംഗമം
സുഹൃത്തേ,
എച്ച്. എസ്. എസ്. ഓഫ്
ജീസസ് കോതാട് സ്കൂളിലെ 2001-2003
പ്ലസ് ടു ബാച്ചിന്റെ പൂര്‍വവിദ്യാര്‍ത്ഥി
സംഗമം 22 ഡിസംബര്‍ 2012 (ശനിയാഴ്ച) നടത്താന്‍
ആലോചിക്കുന്ന കാര്യം സന്തോഷസമേതം അറിയിക്കുന്നു.
കാര്യപരിപാടികള്‍
രാവിലെ 9.30-നു കേളികൊട്ട്
പരിപാടി സംഘാടകരില്‍ ഊഡായിപ്പു
കാണിച്ചവരുടെ മുതുകില്‍ മറ്റുള്ളവര്‍ ആഞ്ഞിടിക്കുന്നു. നിലവിളി രാഗം, ആദിതാളം.
10.00-നു ലഘുഭക്ഷണം
ചക്കപ്പുഴുക്കും വാട്ടച്ചായയും
(മിഥുന്‍ മുതലാളി വഹ)
10.30-നു പ്രാര്‍ഥനാഗാനം
ഗാനകോകിലം ശ്രീമതി ലിട്വിനും
സംഘവും (ചെവിയില്‍ തിരുകാന്‍ പഞ്ഞി നല്‍കുന്നതായിരിക്കും)
തുടര്‍ന്ന് സ്വാഗതപ്രസംഗം
താത്വികാചാര്യനും ആര്‍ട്ട്
ഓഫ് ലിവിംഗ് (ഗള്‍ഫ്) സ്ഥാപകനുമായ ശ്രീ ശ്രീ ദീപു ഫ്രാന്‍സിസ് സംസാരിക്കുന്നു.
(പഞ്ഞി നല്‍കുന്നതല്ല. സഹിച്ച്ചോളണം)
11.00-നു കീചകവധം ചെണ്ടമേളം
പത്ത് കൊല്ലം മുന്‍പ്
സ്കൂളിലെ പൈപ്പ് പൊട്ടിച്ചതിനും ബാക്കിയുള്ള കൂതറകളെ ബീഡിവലി പഠിപ്പിച്ചതിനും ഗോഡ്‌വിന്‍
സാര്‍ ഓറിയോണിന്റെ കൂമ്പിനിടിക്കുന്നു.
11.30-നു വമ്പിച്ച ഗജമേള
ഗജകേസരികളായ അംബ്രോസ്
മുതലായവര്‍ അണിനിരക്കുന്നു.
12.00-നു ശോകഗാനമേള (മാനസ മൈനേ
വരൂ, സുമംഗലീ നീ ഓര്‍മ്മിക്കുമോ മുതലായ ഹിറ്റുകള്‍)
സ്കൂള്‍ കാലത്തെ
നഷ്ടപ്രണയങ്ങളെ സ്മരിച്ചുകൊണ്ട് ചില ഓള്‍ഡ് കാമുകീകാമുകന്മാര്‍ നയിക്കുന്നു.
തുടര്‍ന്ന് ജൂഡോ, കരാട്ടെ, കളരിപ്പയറ്റ്, നാടന്‍ തല്ലു പ്രകടനം
മേല്‍പ്പറഞ്ഞ കാമുകീകാമുകന്മാരുടെ
ഭാര്യാഭര്‍ത്താക്കന്മാര്‍ പങ്കെടുക്കുന്നു.
12.30-നു തള്ള് തള്ള്
പ്രശസ്ത തള്ള് വിദഗ്ദന്‍മാരായ
ലിജു, ടിനു മുതലായവര്‍ നയിക്കുന്നു. (ചെവിയില്‍ ഒഴിക്കാന്‍ മരുന്ന് വിതരണം
ചെയ്യുന്നതായിരിക്കും)
1.00-നു ഉച്ചഭക്ഷണം
വിഭവസമൃദ്ധമായ ഷവര്‍മ
വിരുന്ന്
1.30-നു മോഹിനിയാട്ടം
ബോണി, നിബു, ജിബിന്‍,
മുതലായ നാട്യതിലകങ്ങള്‍ പങ്കെടുക്കുന്നു.
2.00-നു “ഇംഗ്ലീഷ് നിങ്ങള്‍ക്കും
സംസാരിക്കാം”
ഇംഗ്ലീഷ് പണ്ഡിതന്‍
ശ്യാം നമ്മളെ സ്പോക്കെന്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. മൌനമായി സംസാരിക്കാനുള്ള
കഴിവും അദ്ദേഹം പകര്‍ന്നു തരുന്നതായിരിക്കും.
2.30-നു വചനപ്രഘോഷണം
(മുന്‍) റവ. ഫാ. ഒലിവേറോ
നയിക്കുന്ന ധ്യാനം നമ്മെ സ്വര്‍ഗ്ഗീയാനുഭൂതിയിലേക്ക് നയിക്കുന്നു. (പരിപാടികള്‍ക്ക്
ശേഷം കുമ്പസാരം കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായിരിക്കും)
3.00-നു ‘നിങ്ങള്‍ എന്നെ ഊഡായിപ്പാക്കി’
ജ്ഞാനപീഠപുരസ്കാരം
ലഭിച്ച തന്റെ കവിത പ്രശസ്ത ഊഡായിപ്പ്... (ക്ഷമിക്കണം) പ്രശസ്ത കവി ലൈജു അവതരിപ്പിക്കുന്നു.
3.30-നു നന്ദിപ്രസംഗവും
പ്രഭാഷണവും
പ്രശസ്ത പ്രാസംഗികനും
ഫിലോസഫറുമായ അനീഷ് നന്ദി പറയുന്നു. ഒപ്പം, “ജീവിതത്തിന്റെ കഴിഞ്ഞു പോയ സുവര്‍ണ്ണ
കാലഘട്ടം-ടീനേജ്” എന്ന വിഷയത്തെപ്പറ്റി സംസാരിക്കുന്നു.
4.00-നു ചായയും കടിയും
കടിക്കാന്‍ എസ്ദാസിന്റെ വീട്ടിലെ
പട്ടിയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
4.30-നു യാത്രപറച്ചിലും
മൂക്ക് പിഴിച്ചിലും
തൂവാല കൊണ്ടുവരേണ്ടതാണ്.
എന്റെ തൂവാല കടം ചോദിച്ചാല്‍ അമ്മച്ചിയാണേ, എന്റെ വായിലെ തെറി കേള്‍ക്കും.
അവസാന പരിപാടി കഴിഞ്ഞു എല്ലാവരും
പിരിഞ്ഞു പോകേണ്ടതാണ്
ശേഷപരിപാടികള്‍
(പുരുഷന്മാര്‍ക്ക് മാത്രം)
6.00-നു പിരിവ്
6.15-നു അണലി സമ്മേളനം
6.30-നു സര്‍പ്പതാണ്ഡവം
7.30-നു അട്ടഹാസമഹാപ്രഘോഷണം
8.30-നു വാളും ചിലമ്പും
കാര്യപരിപാടികളില്‍
മാറ്റം വരുത്തുവാന്‍ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ വേദി
ഇത് വരെ തീരുമാനം ആയിട്ടില്ല എങ്കിലും ഉടനെ തീരുമാനം അറിയിക്കുന്നതാണ്. എല്ലാവരും
നമ്മുടെ ഈ പരിപാടി വന്‍ വിജയം ആക്കിത്തീര്‍ക്കണം എന്ന് അപേക്ഷിക്കുന്നു.
എന്ന് വിനയപുരസരം,
പ്ലാനിംഗ് കമ്മിറ്റി
അങ്കം
ഓറിയോണ്‍
(ഒപ്പ്)
Friday, 3 August 2012
Chapter-2, PEACOCKS AND THE JACKET
"Wake up, nut-head !", Sandeep was shaking me hard to wake me up from my fake-slumber.
We
had reached Madurai Kamaraj University campus where the South-Zone
National Inter-University youth festival was to happen. It was around
4.30 in the morning and still very dark, apart from the long line of
tube lights lit up all through the tarred roads of the campus. Our bus
had stopped in front of some office building inside the campus and from
the window seat, I could make out that our DSS representative was trying
with all his might and with all his knowledge of English and Tamil to
convey that we were the Mahatma Gandhi University team come to
participate in the youth festivals-
"Sir, naangal coming from
Kerala to participate pannarathukku in the youth festival... MG team !
MG team ! Accommodation enge irukku intha team boys and girls ?!"
I
tried to suppress a fit of laughter when I saw the alarmed look of the
big-moustached, dark complexioned man whom he was addressing, who
clearly knew no English and was surprised to hear something similar to
his mother tongue coming out of this person who was using it as
enigmatically as possible.
My
friends were already up, and the other DSS staff who had accompanied us
in the bus was giving them directions for unloading the huge set for
the drama competition that the Women’s college team had brought along. I
at once got a whiff of the situation and that’s when I decided to fake
my sleep. We had already seen the heavy painted boards tied to the top
of the bus even before we had boarded it from our university. But then
it didn’t even cross our minds that this burden was for us to carry once
we reach Madurai. We had already received long lectures from the DSS
representatives about working together as a team, helping each other,
this... that...
"Not me, man... I’m not gonna sweat and break my back carrying some girls’ drama set", thought I and closed my eyes.
Sandeep,
a worse crook than myself, discovered what was going on and decided to
come over and pull me up. He shook me so hard that even sleeping beauty
would have woken up after two shakes, had I been her. Mouthing an
obscenity, I rose from the seat of the bus and went over to my mates who
had already untied the boards and stuff from the top of the bus, and
helped them carry to a corner of the hostel in which the girls were to
stay. After half an hour, there we were, panting and dirty from the
effort, and angry at the girls who seemed to be enjoying their vacation.
I remember getting into the mens’ hostel, entering the room that was
kept ready for us, falling on the iron cot with a dirty bed on, and
slept till 10 in the morning until someone woke me up.
Daylight
showed us what the nature here was like... How the thick bushes and the
wind that blew here all the time was way beyond beautiful. There were
peacocks flying in and out of the bushes unafraid of all the people
around them. There were Neem trees aligned with the sidewalks of the
roads that gave out a constant ‘hush’ sounds when the breeze caressed
the millions of bitter leaves as it passed by. All of us had fallen in
love with the nature here that had no rustling traffic and sweat and all
the sickness that was a city from where we had come. We were in another
world the previous day and I felt like within twelve hours, we had
reached another, a hundred times better in many ways. Occasionally,
someone would find a peacock feather lying around and immediately run
after it and fight over it like school kids. The sun shone bright and
hot down on us, but the breeze was way too cool that we didn’t even feel
the heat . Each building block in the campus was placed with
considerable distance from each other and we had to walk a little bit
every time we had to go somewhere. But I tell you, it would never wear
you down. Mother Nature was preserved with all her grandeur here, and
that is one big reason I loved the stay there. I know that even though
the description I’m giving you is not at all sufficient to describe it
completely or even 50 percent of it, some of you reading this are
slipping into a deep nostalgic feeling. And I’m happy about it. I will
someday return to the University and walk those roads again, either
alone or hand in hand with someone I had promised that.
The
only thing that was breaking the serenity was the 24 hour rehearsals
that were going on. Folk music and dance items are great to see when
performed, but when you’re around a rehearsal, it could get on your
nerves like a nagging woman. The big hostel room adjacent to us was
occupied by some students from a South Indian University, and these guys
were rehearsing for their performance. These items were to be conducted
on the very last day of all the programs, which meant we won’t be
getting any sleep for the rest of the days, or we should go deaf. It was
louder than gunshots, believe me, and we had to shut the door tighter
every time we were in our room to keep the sound off at least to a small
extend. But don’t ever have an impression that we were all silent when
we were in the room. It was hell and it was party (Well... In our own
way of booze, smoke, songs, big laughs and the drum that we had smuggled
out of college!).
Our
first day passed on with registrations for the events, distributing
circulars among the team members, listening to the DSS guys... bla bla
bla... But by evening, we realised that we were in deep s**t. There was a
procession that was to happen in and around the university along with
the inauguratory function of the events. But it was not the deep s**t
that we were worried about. We had to wear a formal jacket throughout
the procession. Us !!! We hooligans wear formals? "No effin’ way!" The
only queues that we used to follow with great discipline were the ones
at the ‘Beverages Corporation’ outlets. Now we had to walk in single
file with a stupid formal jacket on? We hadn’t known what discipline
means in the past three years of our graduation life and we had this to
follow in our final year? "No effin’ way again!". Our only relief was
that were already notified about it, and we had made a plan to slip away
and hide somewhere in our hostel just before it was about to start. But
the DSS were a little bit cleverer than we had thought about them and
saw through our intentions and held on to us like leeches throughout the
day and even came to our hostel to take us along before the procession
started. So there we were, clad in the jackets that you could clearly
say that it had passed on through quite some generations.
I
am no John Rambo, but a fair remake of Charlie Chaplin and these
jackets they gave us were all "One size fits all" kind - They were all
made for guys of six feet and a well built body. Misery awaited me. Only
Nijith, who was stout was comfortable with it and he was wearing it
proudly, and I being the smallest of the lot was having a real tough
time. The jacket reached just above my knees and I had to fold the
sleeves back so that nobody could notice the excess length was simply
hanging loose. Apart from that, I had to fold my arms around my body
throughout the procession so that no one sees how loose the jacket was
hanging on the sides of my body also. This wasn’t very different from my
other friends, some of who were wearing a jacket for the first time.
The girls in the team seemed to be having a good time though, dressed in
Kerala style ‘Mundu and Neryathu’, a beautiful cousin of our classic
"Saree". The procession itself was very colourful and every university
were trying their best to display their cultural art forms, dances, and
whatever thing that could earn them better points (There was points
given for the procession- we learned it from someone later). I remember
slipping to the back of the line once we got midway and removing the
jacket to hang on it on my shoulders without the DSS personnels
watching. We all even made up a story that the material of the jacket
was making our skin prone to itching. But the stone headed DSS guys were
actually clever in reality (no offense intended) and weren’t buying
that piece of cheese. Sad... We went back to our group meeting after the
procession, obviously not performing very well like some of the other
universities, but very relieved to throw away the heavy piece of cloth
that was like salt water to earthworms. Thus was the ‘comedy of errors’
we had to face during the great time there, but I can feel this light
smile playing on my lips when I remember it now.
You
might be wondering why Ponnu was not even for once mentioned in this
second note. Well, the fact is that just the name had only registered
somewhere way back in my head and we kept off the other girls in our
team. Some guys from our group went up to the girls and boys from other
colleges and had made some introductions to each other, but not the
proud us. We occasionally had chats with the girls from our college, and
kept off from the girls of other colleges. One or two guys (whom I
shall not mention for the fear of life) among us were literally hanging
on the tails of the girls from our college, to be honest and I still
remember ourselves looking at these "girl-sponges" in an
"I-would-never-stick-to-any-girl-shamelessly-like-that" look on our
faces. Well... Not dry branches like us, of course. All our concern was
to get to our hostel room and have all the fun in the world that we
could. Some of the other girls tried to start conversations, but somehow
that lamp didn’t burn long with our dreary-rain attitude in position.
But something else was written in the eternal book of life, and those
few days taught me how wrong you could be if you were to go around
judging something without even taking a chance to experience it. But
isn’t that another story meant to be said later?
Chapter-1 JAB WE MET
This is the first chapter of the my love story that someday I wished to publish as a novel (yeah... I was planning to write one). I had written one more chapter of this which I'll publish as a new post, but now when I think, I won't be able to write it anymore as it evokes too much pain in me. But still, I wanted to publish these two in my blog. These were published first in my facebook notes. And I know now that I won't be able to write anymore of this, as the story has a tragic ending. I so much wished that she had shown a little bit of courage and fought for me. Well... I don't know...
Chapter-1. JAB WE MET
"Ponnoooooooooooooooooooooooo !" - A sing-song female voice sang out
from the front seats of the bus. Ignoring the fact that my own name,
when said, was followed by a "come again" or "Could you spell it,
please" or something similarly stupid, I had immediately scratched it in
my mind - what a strange name ! "Ponnu" ??????? Must be a pet name, for
sure.
In my part of the world, the word
‘Ponnu’ (it refers to a very pure form of gold) is used to call cute
babies or kids only (I stress the phrase again - "babies or kids only")
when they are still young, which would eventually be replaced by their
original names. I even smiled to myself thinking of the days she grows
old... Her skin wrinkled, her teeth gone, her back stooped... What would
be the effect when her grand-children calls her by her name that
sounded like a pet name? "Ponnu grandma !" I was smiling to myself...
Cute for a girl of 19, but later? I was amused. But somehow, I still
remember that this was the first name I heard of any of those girls. And
I wonder why it stuck somewhere in the corners of the highly complex
folds of my brain.
We boys were seated in the
backseats of the bus, stealing a look or two occasionally at the bubbly
girls in front, who pretended not to even notice that boys, not exactly
Shahrukh Khan materials, but boys still, were even there.
"Humph
! proud, head-weighted, english-speaking, clever-pretending creatures
!" someone from our gang exclaimed, and I noticed that it was one of the
girls from our college- a Fine Arts college where all the students wear
simpler clothes (jeans was the most common and luxurious cloth worn,
and the girls weren’t even on the edge of wearing jeans, but they stuck
to churidars or salwar-kameez or whatever), listened to malayalam songs,
danced to the beats of the ‘shingaari melam’ and so on... In short, our
college was one with all the simplicities and complexities of a typical
Keralite government college in contrary to the ultra-modern, jeans-t
shirt-wearing, english-speaking, ‘bollywoodish’ girls from the most
famous women’s college in Cochin (or should I say notorious?). I’ll
explain this college in simple words to you. Imagine tons of cheese
spreading the fragrance to miles, locked up in the larder with millions
of hungry mice around... That was their college, the women’s college
even for stepping into which boys were ready to give their lives for. So
now you know how deep the contrast goes... We had our own image of
these girls when we knew that half a dozen of them were to travel with
us and work together as a team for the next six days. We boys had
already sworn to each other that we won’t even speak to these proud
girls so as not to embarrass ourselves, lest they think that they
shouldn’t even talk to middle-class guys like us.
We
all were on our way to the South-Zone National Inter-University youth
festival that was to happen on the 27th of December 2006, I remember.
The mega event was happening at the Madurai Kamaraj University,
Tamilnadu and we were on the way there, about fifteen of us from our
college including girls, half-a-dozen from the famous women’s college,
and a few from three or four other colleges. That year, the
inter-college youth fests were not conducted within our university but
instead a screening was held by the Department of Student Services which
we came to notice by sheer luck, enlisted our names, and without much
effort, got selected (I’m resisting the urge to put a smiley sign here,
but I will definitely say this that these were some of the best days of
my entire life). We were a bunch of boys who readily jumped into
anything- Study tours, NSS camps, Forest camps without any hesitations.
And this was the chance of a lifetime... A national level competition,
Travel expense, accommodation and food provided by the hosting
University and our Mahatma Gandhi university, Kottayam. So here we were,
on our way to six days of enjoyment, booze, roaming around new places
and the company of girls. As for me, any chance to get out of home was
not missed and during the four years of my college life, I can clearly
say that 50% of those days I have spent out of my home- either in the
college itself or in the house of some friend (Linu was my usual
victim), or at some place where I did my freelance jobs, or at some
rented shared houses of my friends. I was a leaf in the wind at that
time, with no chains to hold me back or refusing whatever hindrance in
my path of freedom. Luckily one or two months before the Youth Festival,
I had cut my one-and-a-half feet long hair (no exaggerations) or
believe me, I wouldn’t have been writing this, in the first place. I was
selected for the items Poster designing, Collage making, and
Installation which was a group item consisting of four members- Me,
Linu, Sandeep and Nijith. Linu had clay modelling, Sandeep was
participating in Cartooning and Nijith in painting also. Apart from the
‘bollywood’ girls, there was a group of girls from our college who were
going to participate in the much anticipated group folk dance, and about
five other students from other colleges under our university. Just to
give you a clear picture of the scenario, I would also add that
Inter-college Youth festivals under our university in not very short of
battle-fields when it comes to the Women’s college who take it too
seriously, as they are used to fighting with nails and bones for the
over-all trophy with another famous college. Our college was very much
new to the competition as we had only participated once in the
inter-college youth festival after the affiliation to our university in
1998.
In Malayalam, there is a saying-that I
dare not quote here not wishing to share the obscenities- about how two
women would not be able to get on well together, but my point here is
that the girls in our team had already started pointing out how the
other girls wore jeans (how bad of them !!!????), spoke in English and
so on and so forth. Tell you what, guys- if a girl start feeling jealous
of other girls, there is nothing like it, and if you are lucky, you are
in for a treat. You would ask if we were; I honestly say I’m not sure
because the girls who don’t even talk to us properly inside our college
were all getting sugary-sugary, but that was someway or the other a
little bit disturbing. There was a fat, grizzly-looking teacher from
their college with them and with us, nobody to help, as usual and zero
funds. Here these girls were, dancing to the much hated Bollywood songs,
and we male chauvinists were reclining on our back seats, arms folded
and a sarcastic smirk on our faces.
"Poor kids", we said to each other, "They are showing off a little too much. Let’s see how long this dance of theirs lasts..."
We
all were very much confident of our dancing skills and stamina - we
could dance for long hours without getting tired for a bit. Of course,
some of us would dance for the whole day, provided the booze kept
flowing ! And much to our relief, after an hour, the bollywood numbers
ceased to play and there they were, sitting on their seats, but still
chattering loudly. And no one can challenge them at that, and I know
that you will agree to that too. Now it was our turn and the channel
changed from MTV to Asianet. Malayalam songs kept flowing from the rear
end till the bus stopped for dinner at a college on the way as planned.
This
was how we all met together... How our big gang came together... A
clash of two cultures that bomberded against each other initially but
made way for some great friendship... Even though it didn’t last very
long, it was great while it lasted and still each of us cherish each
moment of those journeys in our hearts dearly.
But
what I didn’t know at that very day was that Ponnu was not a pet name,
but the real name of that very sweet, in fact the sweetest person I have
ever come across in my life. Another thing I didn’t have a clue at that
time was that those five letters would someday make me sit huddled in
front of my laptop in my room with a confused heart and a brain that is
heated up with thoughts and type down these words. I didn’t have a clue
that those days were about to change my entire life for good... I know
now why the name crept into the crevices of my mind even without my
consent or knowledge...
Thursday, 2 August 2012
Sunday, 8 July 2012
വേട്ടയാട് വിളയാട്- ഒരു കൊക്കിന്റെ അന്ത്യം (കൊന്നവന്റേം)
ഞായറാഴ്ചയൊക്കെ അല്ലെ... ഒരു അനുഭവക്കുറിപ്പ് ആയിക്കോട്ടെ. "ഇത് അനുഭവക്കുറിപ്പ് ആണോടാ?" എന്ന് ചോദിച്ചാല്‍ അല്ല... പറഞ്ഞു കേട്ടതാണ്. എന്നാലും ഇരിക്കട്ടെ...
നുമ്മടെ ഒരു ചങ്ക് കൂട്ടുകാരന്‍ ഉണ്ട്. നുമ്മടെ കൂടെ കോളേജില്‍ പഠിച്ചതാണ്. ഒരു ഘടാഘടികന്‍......,... ഉല്‍ക്കടന്‍....,... ഭീകരജീവി... രസികന്‍....,.. തമാശക്കാരന്‍ ! വാ തുറന്നാല്‍ ചുറ്റും നില്‍ക്കുന്നവര്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. മണ്ണ് കപ്പാത്തവര്‍ ചുരുങ്ങിയത് വായു എങ്കിലും കപ്പും! ആള്‍ കൊച്ചിക്കാരന്‍ ആയത് കൊണ്ടും, എഴുതാന്‍ പോവുന്ന കഥ അവന്റെ അണ്ണാക്കില്‍ കോലിട്ടു കുത്തുന്നത് ആയത് കൊണ്ടും, ആ മാന്യ കശ്മലന്റെ യഥാര്‍ത്ഥ പേര് ഉപയോഗിക്കുന്നില്ല. ഒരു പേര് വേണം എന്നത് കൊണ്ട് നമുക്ക് തല്‍ക്കാലം ഇയാളെ ദേവസ്സി എന്ന് വിളിക്കാം.
ഫോട്ടോഗ്രഫി, പെയിന്റിംഗ്, ശില്‍പ്പകല എന്നിവ കൂടാതെ ദേവസ്സിയുടെ അനേകം താല്‍പര്യങ്ങളില്‍ ഒന്നാണ് സ്വന്തം എയര്‍ ഗണ്‍ ഉപയോഗിച്ചു കാട്ടിക്കൂട്ടുന്ന കസര്‍ത്തുകള്‍..,. വീട്ടുമുറ്റത്ത് കാലക്കെടിനു വന്നു കയറിപ്പോയ തവളയുടെ കണ്ണില്‍ വെടി വച്ച് കൊള്ളിക്കുക, പറമ്പില്‍ നില്‍ക്കുന്ന ചേമ്പിലയുടെ തണ്ട് വെടി വച്ച് ഒടിക്കുക, മുതലായവ ആണ് ചങ്ങാതിയുടെ അനെകങ്ങളില്‍ ഒരു ഹോബി. ഇഷ്ടന്റെ 'കലുങ്ക്ഗ്യാങ്ങി'നൊക്കെ ദേവസ്സിയുടെ ഈ വക കലാപരിപാടികള്‍ എല്ലാം അറിയാം.
"ഞാന്‍ ഇന്ന് നാല് കിലോമീറ്റര്‍ അപ്പുറത്ത് ഇരുന്ന കാക്കയുടെ ചിറകു വെടി വച്ച് ഒടിച്ചു", "വീട്ടില്‍ വന്നു കയറിയ ബാക്ടീരിയായുടെ വലത്തെക്കാല്‍ വെടി വച്ചിട്ടു"- മോഡല്‍ ഡയലോഗുകള്‍ സഹിക്കേണ്ടി വന്ന ഹതഭാഗ്യര്‍ ആയതിനാല്‍ നമുക്ക് അളിയന്റെ കൂട്ടുകാര്‍ക്ക് വേണ്ടി ഒരു നിമിഷം മൌനം ആചരിക്കാം.
...............................................................................................................................................................................................................................................................................................................................................................................................................................
അപ്പോള്‍ പറഞ്ഞു വന്നത്.... ആ ! ദേവസ്സി...
ഒരു നാള്‍ അളിയന്‍ കൊക്കിനെ വെടി വെക്കാന്‍ പാടത്ത് പോയി. കൊക്കിന്റെ ഇറച്ചി കഴിക്കാന്‍ കൊതി ആയിട്ടൊന്നുമല്ല; കൊക്കിനെ വെടി വച്ച് വീട്ടില്‍ കൊണ്ട് പോവുക, കറി വയ്ക്കുകയോ വറക്കുകയോ ചെയ്തു അത് കൊണ്ട് പോയി കൂട്ടുകാര്‍ക്ക് വിളമ്പി ഒന്നിന് പത്തായിട്ടു കഥ പറയാന്‍ !
കൊക്കിനെ വെടി വെക്കാന്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. തോക്ക് എന്നതിന്റെ "തോ" പോലും വെളിച്ചത്തു കണ്ടാല്‍ തന്നെ പാടത്ത് ഇരിക്കുന്നതും പറക്കുന്നതും കിടക്കുന്നതുമായ കാക്കകള്‍ കരഞ്ഞു കൂവി ബഹളം ഉണ്ടാക്കി കൊക്കിനെ ഒക്കെ ഓടിക്കും. ചുരുക്കത്തില്‍, "കാക്ക ഒട്ടു തിന്നുകയുമില്ല തിന്നാന്‍ കൊതിവെള്ളം ഊറി വരുന്നവനെ തീറ്റിക്കുകയുമില്ല". നുമ്മടെ കക്ഷി വളരെ ബുദ്ധിമുട്ടി ഓലമടല്‍ കൊണ്ടും ചാക്ക് കൊണ്ടുമൊക്കെ തോക്ക് മറച്ചും ആണ് പാടത്തിനു സമീപമുള്ള പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുക, കൊക്ക് ചേട്ടന്മാരെ സൂപ്പാക്കാന്‍,. ഒന്നും രണ്ടും മൂന്നും ദിവസം കഴിഞ്ഞിട്ടും ഉണ്ട തീരുന്നതല്ലാതെ കൊക്ക് 'നഹി നഹി !' ദേവസ്സി വിടുമോ? തോറ്റു പിന്മാറാന്‍ പാടില്ലല്ലോ... അതും പീറ കൊക്കിനോട് ! ദേവസ്സിയുടെ ക്ഷത്രിയ രക്തം തിളച്ചു. "ഹമ്പടാ ! എങ്കില്‍ കണ്ടിട്ട് തന്നെ !"
പകലായി, സന്ധ്യയായി, അഞ്ചാം ദിവസം, ആയിരം വാട്ടിന്റെ ചിരി മുഖം നിറയെ പടര്‍ത്തി കലുങ്ക് സമക്ഷം കട്ടന്‍ ബീഡിയും വലിച്ചിരുന്ന കൂട്ടുകാരുടെ മുന്നിലേക്ക് രണ്ടു കുപ്പി കള്ളും ഒരു സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ പൊരിച്ച കൊക്കിറച്ചിയും ഉച്ചയ്ക്ക് വീട്ടില്‍ വാങ്ങിയതിന്റെ ബാക്കി മീനുമൊക്കെ കൊണ്ട് പ്രത്യക്ഷനാവുന്നു, ദേവസ്സി !
"തിന്നെടാ... കുടിയെടാ... എഴുനൂറു മീറ്റര്‍ മാറി ഇരുന്ന കൊക്കിന്റെ തലയില്‍ ആണ് വെടി കൊണ്ടത്....,... പടിഞ്ഞാറന്‍ കാറ്റിന്റെ ദിശയും, ഭൂഗുരുത്വാകര്‍ഷണ ശക്തിയും ഒക്കെ കണക്ക് കൂട്ടി ഞാന്‍ ഒരു കാച്ചങ്ങു കാച്ചി ! കൊക്കല്ല, അവന്റെ അപ്പൂപ്പന്‍ വീഴും !"- ദേവസ്സി പടക്കം പൊട്ടിക്കാന്‍ തുടങ്ങി. തെളിവിനായി വെടി കൊണ്ട് തുളഞ്ഞ കൊക്കിന്റെ തലയും ഹാജരാക്കി, ആശാന്‍ ! അന്തികള്ളിന്റെയും ഇറചിയുടെയുമൊക്കെ രുചിയില്‍ അലിഞ്ഞു ചേര്‍ന്ന്, കൂട്ടുകാര്‍ അതങ്ങു സഹിച്ചു. രാത്രി ആയപ്പോഴേക്കും കുടിച്ച കള്ളും കഴിച്ച ഇറചിയുമൊക്കെ കത്തി തീര്‍ന്നു പോയത് പോലെ ആയി. രണ്ടു മൂന്നു പേരുടെ ചെവി ഉരുകി നിലത്ത് വീണു എന്ന് പിറ്റേന്നത്തെ പത്രത്തില്‍ ഉണ്ടായിരുന്നു. സുനാമിയുടെ കാരണം പോലും അന്ന് ദേവസ്സി പൊട്ടിച്ച പടക്കത്തിന്റെ ആഘാതം ആയിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ ഉണ്ട് ! അത് അങ്ങനെ കഴിഞ്ഞു...
പിറ്റേ ദിവസം ക്ലാസ്സോക്കെ കഴിഞ്ഞു വീടിനടുത്തുള്ള സ്റ്റോപ്പില്‍ ബസിറങ്ങി ഒരു സിഗരറ്റ് വലിച്ചു കളയാം എന്ന് കരുതി നമ്മുടെ ആശാന്‍ പരിചയമുള്ള കടയില്‍ കയറി.
"ചേട്ടാ, ഒരു ഗോള്‍ഡ്...",.."
സിഗരറ്റ് എടുത്തു കൊടുക്കുമ്പോള്‍ ചേട്ടന്റെ ചുണ്ടത്ത് അമര്‍ത്തിയ ഒരു ചിരി !
"ഇയാക്ക് വട്ടായാ!" എന്ന് മനസ്സില്‍ ആലോചിച്ചു ദേവസ്സി തിരിച്ചു നടന്നു. വഴിയില്‍ ദാ നില്‍ക്കുന്നു കൂട്ടുകാരന്റെ അനിയത്തി രമണിമോള്... ദേവസ്സിയെ കണ്ടതും അവള് തുടങ്ങി കിക്കിക്കിക്കിയെന്നു ചിരി!...
"എന്താടീ ഒരു ഇളിഞ്ഞ ചിരി?" എന്നാ ദേവസ്സിയുടെ ചോദ്യത്തിന് മറുപടിയൊന്നും കൊടുക്കാതെ അവള്‍ ഓടിക്കളഞ്ഞു. വീണ്ടും വഴിയില്‍ കണ്ട രണ്ടു മൂന്നു പേര്‍ കൂടി ഇത് ആവര്‍ത്തിച്ചപ്പോള്‍ അളിയന്‍ എന്തോ പന്തികേട് മണക്കാന്‍ തുടങ്ങി. ആദ്യം കണ്ട കൂട്ടുകാരനും ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്റെ കുത്തിനു പിടിച്ചു മാറ്റി നിര്‍ത്തി രണ്ടു ചാമ്പ് ചാമ്പി...
"എന്താടാ ആളുകള്‍ എന്നെ കണ്ടു ചിരിക്കുന്നത്?" എന്ന് ആരാഞ്ഞു. കൊണ്ട ഇടിയുടെ ഒക്കെ ഇടയിലും ചിരി നിര്‍ത്താന്‍ കഴിയാതെ അവന്‍, ദേവസ്സിയെ പറ്റി അന്ന് റിലീസ് ചെയ്ത കഥ പറഞ്ഞു... അത് ഇങ്ങനെ...
ഫ്രെയിം 1
കൊക്കിനെ വെടി വെക്കാന്‍ ദേവസ്സി പൊന്തക്കാട്ടില്‍ പതുങ്ങി ഇരിക്കുന്നു. കയ്യില്‍ കാക്കകളും കൊക്കുകളും കാണാതെ ഒളിച്ചു പിടിച്ച എയര്‍ ഗണ്‍.,.. ദൂരെ പാടത്ത് വന്നിറങ്ങിയ കൊക്ക്.
ഫ്രെയിം 2.
ഉന്നം പിടിക്കുന്ന ദേവസ്സി. കൊക്ക് അനങ്ങാതെ ഇരിക്കുന്നു, "എന്നെ കൊന്നോ ചെട്ടായീ" എന്നും പറഞ്ഞ്...
ഫ്രെയിം 3
ദേവസ്സി കാഞ്ചി വലിക്കുന്നു... ഉണ്ട ചീറിപ്പായുന്നു. അത് ചെന്ന് പാടത്തെ ചെളിയില്‍ കുത്തി വീഴുന്നു, കൊക്കിന്റെ അടുത്തായിട്ടു.
ഫ്രെയിം 4 (സ്ലോ മോഷന്‍))).).,)
ഉണ്ട ചെളിയില്‍ കുത്തിയതോടെ കുറച്ചു ചെളി തെറിച്ചു കൊക്കിന്റെ കണ്ണില്‍ വീഴുന്നു. കണ്ണ് കാണാതായ കൊക്ക് പറന്നു പൊങ്ങുന്നു.
ഫ്രെയിം 5.
പറക്കുന്ന അന്ധന്‍ കൊക്ക് പാടത്തിന്റെ അരികിലുള്ള തെങ്ങില്‍ ഇടിച്ചു തലകറങ്ങി നിലത്ത് വീഴുന്നു.
ഫ്രെയിം 6.
കൊക്ക് വീണത് കണ്ട ദേവസ്സി അതിന്റെ അടുത്തേയ്ക്ക് ഓടി എത്തുന്നു. തന്റെ വെടി കൊണ്ടല്ല കൊക്ക് വീണത് എന്ന് മനസ്സിലാക്കിയ അവന്‍ നാല് പാടും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പാക്കി കൊക്കിന്റെ തലയില്‍ തോക്കിന്‍ കുഴല്‍ ചേര്‍ത്ത് വച്ച് കാഞ്ചി വലിക്കുന്നു... ചത്ത കൊക്കിനെയും ഏന്തി വീട്ടിലേയ്ക്ക്...!!!
കര്‍ട്ടന്‍ !
കഥ കേട്ട ദേവസ്സി നാല് നാള്‍ പുറത്ത് ഇറങ്ങിയിട്ടില്ല എന്നത് കഥയുടെ ബാക്കി ഭാഗം !
കടപ്പാട്: ഈ കഥ എന്നോട് വിസ്തരിച്ചു പറഞ്ഞ് ചിരിപ്പിച്ചു കൊല്ലാറാക്കിയ ദേവസ്സിയുടെ സന്തതസഹചാരി കാലമാടന്...
Saturday, 30 June 2012
ചാവുന്നെന്കില്‍....
ചാവുന്നെന്കില്‍ അന്തസ്സായിട്ടു ചാവണം.
സൈക്കിളിടിച്ചു ചാവാനോ! ശ്ശെ !!!
അത് പറ്റൂല്ല...
പിന്നെ ജാഡ അസുഖം...
ഹാര്‍ട്ട് അറ്റാക്കെന്നോ, കാര്‍ന്നോരെ?
അതൊക്കെ പഴയതായില്ലേ?
വാല്‍വില് ബ്ലോക്കോ?
ഉവ്വുവ്വ്... കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്...
ദാറ്റീസ് ഓള്‍ഡ് ഫാഷന്‍, യു ഓള്‍ഡ് മാന്‍....
പിന്നെന്തോ ചെയ്യും...? ആ കിട്ടിപ്പോയി !
എനിക്ക് ആറ്റംബോംബ് പൊട്ടി ചത്താല്‍ മതി...
ഞാന്‍ മാത്രം ചത്തിട്ടു നീയൊന്നും സുഖിക്കണ്ടടാ !
ഞാന്‍ നിന്നെയൊക്കെ കൊണ്ടേ പോകൂ...
മിക്കവാറും നടക്കുന്ന ലക്ഷണവും ഉണ്ട്.
സര്‍ക്കാര്‍ കനിഞ്ഞരുളിയ ബോംബ്...
നുമ്മടെ മുല്ലപെരിയാര്‍ നില്‍പ്പുണ്ടല്ലോ...
തഥാസ്തു !
പഴയ ഒരു കഥ....
ഒരു കഥ പറയാം...
ഒരിടത്തൊരിടത്ത് ഒരു പാറയിടുക്കില്‍ ഒരു പൂച്ചെടി വളര്‍ന്നു വന്നു. പാറയിടുക്കിലായത് കൊണ്ട് എന്തുണ്ടായി? വെള്ളമൊക്കെ കിട്ടാന്‍ വലിയ ബുദ്ധിമുട്ട്... സൂര്യന്റെ പൊള്ളുന്ന ചൂട്.. ഹോ ! കഠിനം തന്നെ. എന്നാലും ചെടിക്കും പ്രത്യേകത ഉണ്ട് കേട്ടോ. മറ്റു ചെടികളിലെ പൂക്കള്‍ക്ക് ഒരു നിറം- റോസാ ചെടിക്ക് ചുവപ്പ്, മുക്കുറ്റി പൂവിന് മഞ്ഞ, തുമ്പപ്പൂവിന് വെള്ള... ഈ ചെടിക്ക് മാത്രം അനേകം നിറങ്ങളിലുള്ള പൂക്കള്‍ ! നീല, ചുവപ്പ്, മഞ്ഞ, വെള്ള, അങ്ങനെയങ്ങനെ. പാറയിടുക്കില്‍ വളര്‍ന്നത് കൊണ്ടാവാം, ഒരു വലിയ പൂമരം ആയി മാറാന്‍ ചെടിക്ക് കഴിഞ്ഞില്ലെങ്കിലും പടര്‍ന്ന്‍ പന്തലിച്ച് അതങ്ങനെ വളര്‍ന്നു ഒരു ചെറിയ മരമായി മാറി... ചെരുതായത് കൊണ്ട് തന്നെ ആടും പശുവുമെല്ലാം വന്നു അതിന്റെ ഇലകള്‍ തിന്നു തീര്‍ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മാടത്തക്കിളി എവിടെ നിന്നോ പറന്നു വന്നു മരത്തിന്റെ ചില്ലയിലിരുന്നു. അവളുടെ പാട്ട് മരത്തിന് ഒത്തിരി ഇഷ്ടപ്പെട്ടു. പിറ്റേന്നും അതിന്റെ പിറ്റേന്നും കിളി വന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു പേരും കൂട്ടുകാരായി മാറി. മരം കിളിയെ അതിന്റെ ചില്ലയിലിരുത്തി ഊഞ്ഞാലാട്ടും. കിളിയാകട്ടെ, കിഴക്കന്‍ മലയിലെ കാറ്റ് പാടിയ പാട്ട് മരത്തിനു പാടിക്കൊടുക്കും. ഒരു ദിവസം പെട്ടെന്ന് കിളിയെ കാണാതായി മരം കാത്തുകാത്തിരുന്നിട്ടും കിളി വന്നില്ല. ദിവസങ്ങള്‍ പലതു കടന്നു പോയി.. സങ്കടം കൊണ്ട് മരത്തിന്റെ പൂക്കളെല്ലാം കൊഴിഞ്ഞു തുടങ്ങി. ഒടുവില്‍ അത് പൂക്കാതെയായി. കിഴക്ക്, കിളി പറന്നു വരാറുള്ള മലയിടുക്കിലെയ്ക്ക് നോക്കി മരം ഇരിക്കും. അതിന്റെ ചില്ലകള്‍ താണു, ഇലകളൊക്കെ പഴുത്ത് തുടങ്ങി... അങ്ങനെയിരിക്കെ ഒരു ദിവസം കിളി വീണ്ടും വന്നു. കിഴക്കന്‍ മലയിലെ ഏതോ മലവേടന്‍ കാട്ടുമൂപ്പന് സമ്മാനിക്കാന്‍ അതിനെ പിടിച്ചതാണത്രേ! എങ്ങനെയോ കൂട് പൊളിച്ചു, വേടന്റെ കണ്ണും വെട്ടിച്ചു കിളി വന്നിരിക്കുകയാണ്. മരത്തിന് സങ്കടം വന്നു. അത് കരഞ്ഞു. അത് കണ്ടു കിളിയും കരഞ്ഞു. അങ്ങനെ കരഞ്ഞു കരഞ്ഞു രണ്ടു പേരും തളര്‍ന്നു ഉറങ്ങിപ്പോയി. ഒരു ആക്രോശം കേട്ട് പെട്ടെന്നു രണ്ടു പേരും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ അതാ ക്രൂരനായ ആ വേടന്‍!.............,,, എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുന്‍പേ കിളിയെ അയാള്‍ അമ്പ് എയ്തു വീഴ്ത്തി! നിലത്ത് വീഴും മുന്‍പേ കിളിയെ മരം അതിന്റെ ചില്ലകള്‍ക്കിടയില്‍ ഒളിപ്പിച്ചു. പക്ഷെ ഓരോ ചില്ലകള്‍ വെട്ടിമാറ്റിയെറിഞ്ഞ് ഒടുവില്‍ കിളിയെ വേടന്‍ കൈക്കലാക്കി. മരത്തിന്റെ ബാക്കിയുള്ള ചില്ലകളും ആ ദുഷ്ടന്‍ വെട്ടിയെറിഞ്ഞു. ആ ചില്ലകള്‍ മരത്തിന്റെ കീഴില്‍ കൊണ്ടിട്ട് അയാള്‍ തീ കൊളുത്തി! ഉറക്കെ കരയുന്ന കിളിയെ സ്വര്‍ണ്ണത്തിന്റെ ഒരു കൂട്ടിലിട്ട് അയാള്‍ നടന്നകന്നു. കിളി ഇനിയും വരും എന്ന് മരത്തിനു ഉറപ്പായിരുന്നു. പക്ഷെ തന്റെ ചില്ലകള്‍ എവിടെ? തീയില്‍ നീറി വെന്തു പോയ തന്റെ വേരുകള്‍ ഊന്നി എത്ര നാള്‍?
ഒരിടത്തൊരിടത്ത് ഒരു പാറയിടുക്കില്‍ ഒരു പൂച്ചെടി വളര്‍ന്നു വന്നു. പാറയിടുക്കിലായത് കൊണ്ട് എന്തുണ്ടായി? വെള്ളമൊക്കെ കിട്ടാന്‍ വലിയ ബുദ്ധിമുട്ട്... സൂര്യന്റെ പൊള്ളുന്ന ചൂട്.. ഹോ ! കഠിനം തന്നെ. എന്നാലും ചെടിക്കും പ്രത്യേകത ഉണ്ട് കേട്ടോ. മറ്റു ചെടികളിലെ പൂക്കള്‍ക്ക് ഒരു നിറം- റോസാ ചെടിക്ക് ചുവപ്പ്, മുക്കുറ്റി പൂവിന് മഞ്ഞ, തുമ്പപ്പൂവിന് വെള്ള... ഈ ചെടിക്ക് മാത്രം അനേകം നിറങ്ങളിലുള്ള പൂക്കള്‍ ! നീല, ചുവപ്പ്, മഞ്ഞ, വെള്ള, അങ്ങനെയങ്ങനെ. പാറയിടുക്കില്‍ വളര്‍ന്നത് കൊണ്ടാവാം, ഒരു വലിയ പൂമരം ആയി മാറാന്‍ ചെടിക്ക് കഴിഞ്ഞില്ലെങ്കിലും പടര്‍ന്ന്‍ പന്തലിച്ച് അതങ്ങനെ വളര്‍ന്നു ഒരു ചെറിയ മരമായി മാറി... ചെരുതായത് കൊണ്ട് തന്നെ ആടും പശുവുമെല്ലാം വന്നു അതിന്റെ ഇലകള്‍ തിന്നു തീര്‍ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മാടത്തക്കിളി എവിടെ നിന്നോ പറന്നു വന്നു മരത്തിന്റെ ചില്ലയിലിരുന്നു. അവളുടെ പാട്ട് മരത്തിന് ഒത്തിരി ഇഷ്ടപ്പെട്ടു. പിറ്റേന്നും അതിന്റെ പിറ്റേന്നും കിളി വന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു പേരും കൂട്ടുകാരായി മാറി. മരം കിളിയെ അതിന്റെ ചില്ലയിലിരുത്തി ഊഞ്ഞാലാട്ടും. കിളിയാകട്ടെ, കിഴക്കന്‍ മലയിലെ കാറ്റ് പാടിയ പാട്ട് മരത്തിനു പാടിക്കൊടുക്കും. ഒരു ദിവസം പെട്ടെന്ന് കിളിയെ കാണാതായി മരം കാത്തുകാത്തിരുന്നിട്ടും കിളി വന്നില്ല. ദിവസങ്ങള്‍ പലതു കടന്നു പോയി.. സങ്കടം കൊണ്ട് മരത്തിന്റെ പൂക്കളെല്ലാം കൊഴിഞ്ഞു തുടങ്ങി. ഒടുവില്‍ അത് പൂക്കാതെയായി. കിഴക്ക്, കിളി പറന്നു വരാറുള്ള മലയിടുക്കിലെയ്ക്ക് നോക്കി മരം ഇരിക്കും. അതിന്റെ ചില്ലകള്‍ താണു, ഇലകളൊക്കെ പഴുത്ത് തുടങ്ങി... അങ്ങനെയിരിക്കെ ഒരു ദിവസം കിളി വീണ്ടും വന്നു. കിഴക്കന്‍ മലയിലെ ഏതോ മലവേടന്‍ കാട്ടുമൂപ്പന് സമ്മാനിക്കാന്‍ അതിനെ പിടിച്ചതാണത്രേ! എങ്ങനെയോ കൂട് പൊളിച്ചു, വേടന്റെ കണ്ണും വെട്ടിച്ചു കിളി വന്നിരിക്കുകയാണ്. മരത്തിന് സങ്കടം വന്നു. അത് കരഞ്ഞു. അത് കണ്ടു കിളിയും കരഞ്ഞു. അങ്ങനെ കരഞ്ഞു കരഞ്ഞു രണ്ടു പേരും തളര്‍ന്നു ഉറങ്ങിപ്പോയി. ഒരു ആക്രോശം കേട്ട് പെട്ടെന്നു രണ്ടു പേരും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ അതാ ക്രൂരനായ ആ വേടന്‍!.............,,, എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുന്‍പേ കിളിയെ അയാള്‍ അമ്പ് എയ്തു വീഴ്ത്തി! നിലത്ത് വീഴും മുന്‍പേ കിളിയെ മരം അതിന്റെ ചില്ലകള്‍ക്കിടയില്‍ ഒളിപ്പിച്ചു. പക്ഷെ ഓരോ ചില്ലകള്‍ വെട്ടിമാറ്റിയെറിഞ്ഞ് ഒടുവില്‍ കിളിയെ വേടന്‍ കൈക്കലാക്കി. മരത്തിന്റെ ബാക്കിയുള്ള ചില്ലകളും ആ ദുഷ്ടന്‍ വെട്ടിയെറിഞ്ഞു. ആ ചില്ലകള്‍ മരത്തിന്റെ കീഴില്‍ കൊണ്ടിട്ട് അയാള്‍ തീ കൊളുത്തി! ഉറക്കെ കരയുന്ന കിളിയെ സ്വര്‍ണ്ണത്തിന്റെ ഒരു കൂട്ടിലിട്ട് അയാള്‍ നടന്നകന്നു. കിളി ഇനിയും വരും എന്ന് മരത്തിനു ഉറപ്പായിരുന്നു. പക്ഷെ തന്റെ ചില്ലകള്‍ എവിടെ? തീയില്‍ നീറി വെന്തു പോയ തന്റെ വേരുകള്‍ ഊന്നി എത്ര നാള്‍?
കഴിഞ്ഞ ഫെബ്രുവരിയില്‍ എഴുതിയതാണ്... ഇവിടെ ഇല്ലാഞ്ഞത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു...
Thursday, 14 June 2012
സഹപാഠി
ഇന്ന് ആപ്പീസില്‍ നിന്നും വരുന്ന വഴിക്ക് പഴയ ഒരു സഹപാഠിയെ കണ്ടു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് വച്ചു കണ്ടപ്പോള്‍ സന്തോഷം തോന്നി.
അവന്‍ എന്നെ, "ഇത് അവന്‍ തന്നെ അല്ലെ" എന്ന രീതിയില്‍ നോക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നി നേരെ പോയി സംസാരിച്ചു...
"--------------- സ്കൂളില്‍ പഠിച്ച ബിനു അല്ലെ... എന്നെ ഓര്‍മ്മയുണ്ടോ?"
"ഉവ്വ്.. ഓറിയോണ്‍ അല്ലെ? ദൂരെ നിന്ന് കണ്ടപ്പോഴേ മനസ്സിലായി...നീയൊക്കെ വലിയ ആളായിപ്പോയില്ലേ... നമ്മളെയൊക്കെ കണ്ടാലോക്കെ സംസാരിക്കുമോ എന്ന് കരുതി മാറി നിന്നതാ. പത്രത്തിലൊക്കെ ജോലി ചെയ്തു വല്യ ആര്‍ട്ടിസ്റ്റ് ആയ ആള്‍ അല്ലെ? ഇപ്പൊ വലിയ കമ്പനിയില്‍ വലിയ നിലയില്‍ ഒക്കെ എത്തി.. നമ്മലോടൊക്കെ മിണ്ടുമോ?"
എന്റെ ഓര്‍മ്മ ഒരു പതിനഞ്ചു വര്ഷം പിറകോട്ടു ഓടി...
"നിന്റെ അപ്പന്റെ കയ്യില്‍ ഇരുപത്തി അഞ്ചു പൈസ തികച്ചു എടുക്കാന്‍ ഉണ്ടോടാ?"- ഫീസ് കൊടുക്കാന്‍ ഇല്ലാതെ ക്ലാസ്സിനു പുറത്ത് നില്‍ക്കുന്ന എന്നോട്, ഗള്‍ഫില്‍ ഉള്ള ഡാഡി കൊടുത്തയച്ച പുതിയ ഷൂസും ധരിച്ചു പുതിയ ഫോറിന്‍ ഇലക്ട്രോണിക് വാച്ചു കെട്ടിയ കൈ എന്റെ കണ്ണിനു മുന്നില്‍ വരുന്ന വിധം ചൂണ്ടി അവന്‍ പറയുകയാണ്. പിറകില്‍ ഒരു കൂട്ടം കുട്ടികള്‍ അത് കേട്ട് ആര്‍ത്തു ചിരിക്കുന്നു. തല കുനിച്ച് ഞാന്‍.
ഓര്‍മ്മ വണ്ടി കുറച്ചു കൂടി മുന്നോട്ട് ഓടി...
ഞാന്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിക്കുന്നു. വൈകിട്ട് വീട്ടിലേക്കു പോരാന്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ മുന്‍പില്‍ ഒരു സിവിക് കാര്‍ വന്നു നില്‍ക്കുന്നു. രണ്ടു ചുള്ളന്മാര്‍ മുന്‍പില്‍ കാണുന്ന കടയില്‍ നിന്നും ഒരു പാക്കറ്റ് കിങ്ങ്സ് വാങ്ങി കത്തിച്ചു തിരിച്ചു കാറില്‍ കയറുന്നു. ബിനു റേ-ബാന്‍ ഗ്ലാസിലൂടെ എന്നെ നോക്കി. എനിക്കും ആളെ മനസ്സിലായി. ഞാന്‍ അവനെ നോക്കി ചിരിച്ചു. അവന്റെ വീട് എന്റെ വീടിന്റെ ബസ് സ്റ്റോപ്പ് കഴിഞ്ഞിട്ടാണ്. ഒരു ലിഫ്റ്റ് കിട്ടുമായിരിക്കും... സ്കൂളില്‍ വച്ച് കണ്ടതിനു ശേഷം അപ്പോഴാണ് വീണ്ടും കാണുന്നത്. രണ്ടു നിമിഷം എന്നെ നോക്കിയതിനു ശേഷം ഒരു ചെറിയ പുച്ഛത്തോടെ അവന്‍ തിരിച്ചു കാറില്‍ കയറി ഇരപ്പിച്ചു കൊണ്ട് പാഞ്ഞു പോകുന്നു... എന്റെ അടുത്ത് നിന്ന എന്റെ കൂട്ടുകാരന്‍-
"വിട് അളിയാ... ചില മൈ... അങ്ങനെയാ"
ആ മാന്യ ദേഹത്തെയാണ് ഇന്ന് വീണ്ടും കാണുന്നത്....
ഇന്ന് എന്നോട് പറയുന്നു, "നീയൊക്കെ വല്യ ആളായിപ്പോയില്ലേ!" എന്ന്...
നാവു വരെ എത്തിയ തെറി വിഴുങ്ങി ഒരു ചെറിയ ചിരി പാസാക്കി, റിംഗ് ചെയ്യാത്ത ഫോണ്‍ എടുത്ത് തിരക്ക് അഭിനയിച്ച് അവനോടു പറഞ്ഞു..
"ഇത്തിരി തിരക്കുണ്ട്... പിന്നേ കാണാം."
എന്നിട്ട് വേഗത്തില്‍ നടന്നു, തിരിഞ്ഞു നോക്കാതെ...
അവന്‍ എന്നെ, "ഇത് അവന്‍ തന്നെ അല്ലെ" എന്ന രീതിയില്‍ നോക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നി നേരെ പോയി സംസാരിച്ചു...
"--------------- സ്കൂളില്‍ പഠിച്ച ബിനു അല്ലെ... എന്നെ ഓര്‍മ്മയുണ്ടോ?"
"ഉവ്വ്.. ഓറിയോണ്‍ അല്ലെ? ദൂരെ നിന്ന് കണ്ടപ്പോഴേ മനസ്സിലായി...നീയൊക്കെ വലിയ ആളായിപ്പോയില്ലേ... നമ്മളെയൊക്കെ കണ്ടാലോക്കെ സംസാരിക്കുമോ എന്ന് കരുതി മാറി നിന്നതാ. പത്രത്തിലൊക്കെ ജോലി ചെയ്തു വല്യ ആര്‍ട്ടിസ്റ്റ് ആയ ആള്‍ അല്ലെ? ഇപ്പൊ വലിയ കമ്പനിയില്‍ വലിയ നിലയില്‍ ഒക്കെ എത്തി.. നമ്മലോടൊക്കെ മിണ്ടുമോ?"
എന്റെ ഓര്‍മ്മ ഒരു പതിനഞ്ചു വര്ഷം പിറകോട്ടു ഓടി...
"നിന്റെ അപ്പന്റെ കയ്യില്‍ ഇരുപത്തി അഞ്ചു പൈസ തികച്ചു എടുക്കാന്‍ ഉണ്ടോടാ?"- ഫീസ് കൊടുക്കാന്‍ ഇല്ലാതെ ക്ലാസ്സിനു പുറത്ത് നില്‍ക്കുന്ന എന്നോട്, ഗള്‍ഫില്‍ ഉള്ള ഡാഡി കൊടുത്തയച്ച പുതിയ ഷൂസും ധരിച്ചു പുതിയ ഫോറിന്‍ ഇലക്ട്രോണിക് വാച്ചു കെട്ടിയ കൈ എന്റെ കണ്ണിനു മുന്നില്‍ വരുന്ന വിധം ചൂണ്ടി അവന്‍ പറയുകയാണ്. പിറകില്‍ ഒരു കൂട്ടം കുട്ടികള്‍ അത് കേട്ട് ആര്‍ത്തു ചിരിക്കുന്നു. തല കുനിച്ച് ഞാന്‍.
ഓര്‍മ്മ വണ്ടി കുറച്ചു കൂടി മുന്നോട്ട് ഓടി...
ഞാന്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിക്കുന്നു. വൈകിട്ട് വീട്ടിലേക്കു പോരാന്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ മുന്‍പില്‍ ഒരു സിവിക് കാര്‍ വന്നു നില്‍ക്കുന്നു. രണ്ടു ചുള്ളന്മാര്‍ മുന്‍പില്‍ കാണുന്ന കടയില്‍ നിന്നും ഒരു പാക്കറ്റ് കിങ്ങ്സ് വാങ്ങി കത്തിച്ചു തിരിച്ചു കാറില്‍ കയറുന്നു. ബിനു റേ-ബാന്‍ ഗ്ലാസിലൂടെ എന്നെ നോക്കി. എനിക്കും ആളെ മനസ്സിലായി. ഞാന്‍ അവനെ നോക്കി ചിരിച്ചു. അവന്റെ വീട് എന്റെ വീടിന്റെ ബസ് സ്റ്റോപ്പ് കഴിഞ്ഞിട്ടാണ്. ഒരു ലിഫ്റ്റ് കിട്ടുമായിരിക്കും... സ്കൂളില്‍ വച്ച് കണ്ടതിനു ശേഷം അപ്പോഴാണ് വീണ്ടും കാണുന്നത്. രണ്ടു നിമിഷം എന്നെ നോക്കിയതിനു ശേഷം ഒരു ചെറിയ പുച്ഛത്തോടെ അവന്‍ തിരിച്ചു കാറില്‍ കയറി ഇരപ്പിച്ചു കൊണ്ട് പാഞ്ഞു പോകുന്നു... എന്റെ അടുത്ത് നിന്ന എന്റെ കൂട്ടുകാരന്‍-
"വിട് അളിയാ... ചില മൈ... അങ്ങനെയാ"
ആ മാന്യ ദേഹത്തെയാണ് ഇന്ന് വീണ്ടും കാണുന്നത്....
ഇന്ന് എന്നോട് പറയുന്നു, "നീയൊക്കെ വല്യ ആളായിപ്പോയില്ലേ!" എന്ന്...
നാവു വരെ എത്തിയ തെറി വിഴുങ്ങി ഒരു ചെറിയ ചിരി പാസാക്കി, റിംഗ് ചെയ്യാത്ത ഫോണ്‍ എടുത്ത് തിരക്ക് അഭിനയിച്ച് അവനോടു പറഞ്ഞു..
"ഇത്തിരി തിരക്കുണ്ട്... പിന്നേ കാണാം."
എന്നിട്ട് വേഗത്തില്‍ നടന്നു, തിരിഞ്ഞു നോക്കാതെ...
Tuesday, 12 June 2012
എങ്ങനെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആകാം !
ഞങ്ങളുടെ കോളേജില്‍ നിന്നും പണ്ട് ഒരു നേച്ചര്‍ ക്യാമ്പിനായി വണ്ടിപ്പെരിയാര്‍ പോവുകയുണ്ടായി. നല്ല ഒന്നാന്തരം ഗവണ്മെന്റ് ഫൈന്‍ ആര്‍ട്സ് കോളേജ് (നോട്ട് ദി പോയിന്റ്-- ഗവണ്മെന്റ് കോളേജ്)...
"കളങ്കം എന്തെന്നറിയാത്ത നല്ലവരായ എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍"
മൂന്നു ദിവസത്തെ പരിപാടി... കാടിനെ പറ്റി അറിയുക, പഠിക്കുക, മുതലായ സംഭവങ്ങള്‍ ആണ് സാധാരണ നടക്കുക. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍,
"കമ്പ്ലീറ്റ് അലമ്ബുണ്ടാക്കാന്‍ മൂന്നു ദിവസം."
ഞങ്ങള്‍ പത്ത് ഇരുപതെണ്ണം (ആണ്‍കുട്ടികള്‍ മാത്രം) കോളേജ് ബസ് (അഥവാ കെ എസ് ആര്‍ ടി സി) കയറി മേല്‍പ്പറഞ്ഞ സ്ഥലത്തെത്തി. രണ്ടാം ദിവസം, ക്യാമ്പിന്റെ ഭാഗമായി ഒരു ട്രെക്കിംഗ് പരിപാടി ഉണ്ട്. ആറേഴു കിലോമീറ്റര്‍ കാട്ടില്ലൂടെ കാല്‍നട യാത്ര. നിറയെ അട്ടകളും പാമ്പും ചേമ്പും ആന,മയില്‍, ഒട്ടകം, ആകാശകോടാലി മുതലായ ഖോരജന്തുക്കള്‍ ഉള്ള കാട്. നടപ്പ് തുടങ്ങി ഒരു കിലോമീറ്റര്‍ ആവുന്നതിനു മുന്‍പേ തന്നെ ഓരോരുത്തരുടെയും കാലുകളില്‍ പത്ത് അട്ടയെന്കിലും കടിച്ചിട്ടുണ്ടാവണം. നോക്കുന്നിടത്തൊക്കെ ആനപ്പിണ്ടം. എങ്ങനെയെങ്കിലും തിരിച്ച്ചെച്ത്തിയാല്‍ മതിയെന്നായി. ചെറിയ കാട്ടുവഴിയിലൂടെയുള്ള നടപ്പ് അത്ര സുഖകരം അല്ല എങ്കിലും, ആദ്യം ഉണ്ടായ അന്കലാപ്പോക്കെ പെട്ടെന്ന് മാറി. ചെറിയ വഴി ആയത് കൊണ്ട് വരിവരി ആയിട്ടാണ് നടപ്പ്.
ഒരിടത്ത് എത്തിയപ്പോള്‍ നടന്നു ഒരു വളവു തിരിഞ്ഞതും ഏറ്റവും ആദ്യം പോയ വിദ്വാന്മാര്‍ പെട്ടെന്ന് നിന്ന് പിറകില്‍ വരുന്ന ഞങ്ങളെ നോക്കി കഥകളി മുദ്രകള്‍ കാണിക്കാന്‍ തുടങ്ങി.
"ഇതെന്തെടെയ് ലവന്മാര്‍ വരപ്പു നിര്‍ത്തി നൃത്തന്രിത്യങ്ങള്‍ പഠിക്കാന്‍ തുടങ്ങിയാ"
എന്ന എന്റെ സംശയം ബലപ്പെടുത്തിക്കൊണ്ട് ആ പ്രത്യേക സ്ഥലത്തെത്തുന്ന എല്ലാവരും മുദ്ര കാണിക്കാന്‍ തുടങ്ങി.
"എന്താ എന്താ? നിനക്കൊക്കെ വട്ടായോടാ?" എന്ന് ചോദിച്ചതെ എനിക്ക് ഓര്‍മ്മയുള്ളൂ; മുദ്ര കാനിക്കുന്നവരില്‍ ഒരുത്തന്‍ ഓടി അടുത്ത് വന്നു ചെവിയില്‍ കൊടുങ്ങല്ലൂര്‍ ഭരണി തുടങ്ങി. പിന്നീടാണ് അപകടത്തിന്റെ ആഴം മനസ്സിലായത്...
ഞങ്ങള്‍ നിന്ക്കുന്നത് വലത്തേയ്ക്ക് തിരിയുന്ന ഒരു വളവിലാണ്. ആ വളവിന്റെ അടുത്തായി ഞങ്ങളുടെ കുറച്ചു വലത്തേയ്ക്ക് മാറി ഒരു ഒറ്റയാന്‍ ! പേടി കൊണ്ട് നാല് 'നന്മ നിറഞ്ഞ മറിയം' ഒറ്റ ശ്വാസത്തില്‍ ചൊല്ലിപ്പോയി. മുന്നോട്ടും പുറകോട്ടും പോകാന്‍ പേടി.
അപ്പോഴുണ്ട് ആസ്ഥാന കാമെറാമാനും സര്‍വ്വോപരി കിടിലോല്‍ക്കിടിലനുമായ ഒരു ചങ്ങായിക്ക് ഒറ്റയാന്റെ പടം എടുക്കണം!
"ഞാന്‍ ചത്തു പോയാല്‍ എന്റെ പെങ്ങളെ നിങ്ങള്‍ എല്ലാരും കൂടെ കെട്ടിക്കില്ലേടാ"
മോഡല്‍ ഡയലോഗ്... ഞങ്ങളുടെ എതിര്‍പ്പുകളെ വക വയ്ക്കാതെ അളിയന്‍ മുന്നോട്ട് നീങ്ങി. ഈ പട്ടാളക്കാരോക്കെ നിലത്ത് കൂടി ഇഴഞ്ഞു പോകുന്നത് ടിവിയില്‍ കണ്ട ഓര്‍മ്മയില്‍ അദ്ദേഹം വെച്ചു പിടിപ്പിച്ചു, ആനയുടെ അടുത്തേയ്ക്ക്. ശ്വാസമെല്ലാം അടക്കിപ്പിടിച്ച് ഞങ്ങള്‍ പതുക്കെ മുന്നോട്ടു നീങ്ങാനും തുടങ്ങി. നമ്മുടെ ഫോട്ടോചേട്ടന്‍ നിലത്ത് കിടക്കുന്നു, ചെളിയില്‍ കിടന്നു ഉരുളുന്നു, തല കുത്തി മറിയുന്നു, ക്ലിക്കോട് ക്ലിക്ക്. അന്ന് ആരുടെ കയ്യിലും ഡിജിറ്റല്‍ ക്യാമറ ഇല്ല. ഫിലിം തന്നെ ശരണം. അങ്ങനെ കയ്യില്‍ ഉണ്ടായിരുന്ന രണ്ടു ഫിലിമില്‍ ഒരെണ്ണം മുഴുവന്‍ തീരത്ത് വിജയശ്രീലാളിതനായി നെഞ്ചും വിരിച്ചു തിരിച്ചു വന്ന കൂട്ടുകാരനെ ഞങ്ങള്‍ അഭിമാനത്തോടെ നോക്കി. ഞങ്ങള്‍ അരിച്ചരിച്ച് മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. എറണാകുളത്തെ ട്രാഫിക് ജാമിനേക്കാള്‍ വളരെ പതുക്കെ വളവു താണ്ടി മുന്നോട്ടു നീങ്ങി. ഭാഗ്യം ആന ഞങ്ങളെ കണ്ടിട്ടില്ല. നാല് 'നന്മ നിറഞ്ഞ മറിയം' വേസ്റ്റ് ആയില്ല എന്നൊക്കെ ഓര്‍ത്ത് കുറച്ചു കൂടി മുന്നിലേക്ക് നടന്ന ഞങ്ങള്‍ ആ കാഴ്ച കണ്ടു ഞെട്ടി! ഒറ്റയാന്‍ അതാ തൊട്ടടുത്ത്!! കൂടെ പാപ്പാനും!
ആനേടെ കാലില്‍ ചങ്ങല, പാപ്പാന്റെ കയ്യില്‍ തോട്ടി, വടി, കട്ടാംപാര !
അങ്ങനെ ഞങ്ങളുടെ കോളജില്‍ നിന്നും ആദ്യമായും അവസാനമായും ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഉണ്ടായി !
ശുഭം !
Subscribe to:
Posts (Atom)