ഒരു കഥ പറയാം...
ഒരിടത്തൊരിടത്ത് ഒരു പാറയിടുക്കില്‍ ഒരു പൂച്ചെടി വളര്‍ന്നു വന്നു. പാറയിടുക്കിലായത് കൊണ്ട് എന്തുണ്ടായി? വെള്ളമൊക്കെ കിട്ടാന്‍ വലിയ ബുദ്ധിമുട്ട്... സൂര്യന്റെ പൊള്ളുന്ന ചൂട്.. ഹോ ! കഠിനം തന്നെ. എന്നാലും ചെടിക്കും പ്രത്യേകത ഉണ്ട് കേട്ടോ. മറ്റു ചെടികളിലെ പൂക്കള്‍ക്ക് ഒരു നിറം- റോസാ ചെടിക്ക് ചുവപ്പ്, മുക്കുറ്റി പൂവിന് മഞ്ഞ, തുമ്പപ്പൂവിന് വെള്ള... ഈ ചെടിക്ക് മാത്രം അനേകം നിറങ്ങളിലുള്ള പൂക്കള്‍ ! നീല, ചുവപ്പ്, മഞ്ഞ, വെള്ള, അങ്ങനെയങ്ങനെ. പാറയിടുക്കില്‍ വളര്‍ന്നത് കൊണ്ടാവാം, ഒരു വലിയ പൂമരം ആയി മാറാന്‍ ചെടിക്ക് കഴിഞ്ഞില്ലെങ്കിലും പടര്‍ന്ന്‍ പന്തലിച്ച് അതങ്ങനെ വളര്‍ന്നു ഒരു ചെറിയ മരമായി മാറി... ചെരുതായത് കൊണ്ട് തന്നെ ആടും പശുവുമെല്ലാം വന്നു അതിന്റെ ഇലകള്‍ തിന്നു തീര്‍ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മാടത്തക്കിളി എവിടെ നിന്നോ പറന്നു വന്നു മരത്തിന്റെ ചില്ലയിലിരുന്നു. അവളുടെ പാട്ട് മരത്തിന് ഒത്തിരി ഇഷ്ടപ്പെട്ടു. പിറ്റേന്നും അതിന്റെ പിറ്റേന്നും കിളി വന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു പേരും കൂട്ടുകാരായി മാറി. മരം കിളിയെ അതിന്റെ ചില്ലയിലിരുത്തി ഊഞ്ഞാലാട്ടും. കിളിയാകട്ടെ, കിഴക്കന്‍ മലയിലെ കാറ്റ് പാടിയ പാട്ട് മരത്തിനു പാടിക്കൊടുക്കും. ഒരു ദിവസം പെട്ടെന്ന് കിളിയെ കാണാതായി മരം കാത്തുകാത്തിരുന്നിട്ടും കിളി വന്നില്ല. ദിവസങ്ങള്‍ പലതു കടന്നു പോയി.. സങ്കടം കൊണ്ട് മരത്തിന്റെ പൂക്കളെല്ലാം കൊഴിഞ്ഞു തുടങ്ങി. ഒടുവില്‍ അത് പൂക്കാതെയായി. കിഴക്ക്, കിളി പറന്നു വരാറുള്ള മലയിടുക്കിലെയ്ക്ക് നോക്കി മരം ഇരിക്കും. അതിന്റെ ചില്ലകള്‍ താണു, ഇലകളൊക്കെ പഴുത്ത് തുടങ്ങി... അങ്ങനെയിരിക്കെ ഒരു ദിവസം കിളി വീണ്ടും വന്നു. കിഴക്കന്‍ മലയിലെ ഏതോ മലവേടന്‍ കാട്ടുമൂപ്പന് സമ്മാനിക്കാന്‍ അതിനെ പിടിച്ചതാണത്രേ! എങ്ങനെയോ കൂട് പൊളിച്ചു, വേടന്റെ കണ്ണും വെട്ടിച്ചു കിളി വന്നിരിക്കുകയാണ്. മരത്തിന് സങ്കടം വന്നു. അത് കരഞ്ഞു. അത് കണ്ടു കിളിയും കരഞ്ഞു. അങ്ങനെ കരഞ്ഞു കരഞ്ഞു രണ്ടു പേരും തളര്‍ന്നു ഉറങ്ങിപ്പോയി. ഒരു ആക്രോശം കേട്ട് പെട്ടെന്നു രണ്ടു പേരും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ അതാ ക്രൂരനായ ആ വേടന്‍!.............,,, എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുന്‍പേ കിളിയെ അയാള്‍ അമ്പ് എയ്തു വീഴ്ത്തി! നിലത്ത് വീഴും മുന്‍പേ കിളിയെ മരം അതിന്റെ ചില്ലകള്‍ക്കിടയില്‍ ഒളിപ്പിച്ചു. പക്ഷെ ഓരോ ചില്ലകള്‍ വെട്ടിമാറ്റിയെറിഞ്ഞ് ഒടുവില്‍ കിളിയെ വേടന്‍ കൈക്കലാക്കി. മരത്തിന്റെ ബാക്കിയുള്ള ചില്ലകളും ആ ദുഷ്ടന്‍ വെട്ടിയെറിഞ്ഞു. ആ ചില്ലകള്‍ മരത്തിന്റെ കീഴില്‍ കൊണ്ടിട്ട് അയാള്‍ തീ കൊളുത്തി! ഉറക്കെ കരയുന്ന കിളിയെ സ്വര്‍ണ്ണത്തിന്റെ ഒരു കൂട്ടിലിട്ട് അയാള്‍ നടന്നകന്നു. കിളി ഇനിയും വരും എന്ന് മരത്തിനു ഉറപ്പായിരുന്നു. പക്ഷെ തന്റെ ചില്ലകള്‍ എവിടെ? തീയില്‍ നീറി വെന്തു പോയ തന്റെ വേരുകള്‍ ഊന്നി എത്ര നാള്‍?

കഴിഞ്ഞ ഫെബ്രുവരിയില്‍ എഴുതിയതാണ്... ഇവിടെ ഇല്ലാഞ്ഞത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു...
No comments:
Post a Comment