ചാവുന്നെന്കില്‍ അന്തസ്സായിട്ടു ചാവണം.
സൈക്കിളിടിച്ചു ചാവാനോ! ശ്ശെ !!!
അത് പറ്റൂല്ല...
പിന്നെ ജാഡ അസുഖം...
ഹാര്‍ട്ട് അറ്റാക്കെന്നോ, കാര്‍ന്നോരെ?
അതൊക്കെ പഴയതായില്ലേ?
വാല്‍വില് ബ്ലോക്കോ?
ഉവ്വുവ്വ്... കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്...
ദാറ്റീസ് ഓള്‍ഡ് ഫാഷന്‍, യു ഓള്‍ഡ് മാന്‍....
പിന്നെന്തോ ചെയ്യും...? ആ കിട്ടിപ്പോയി !
എനിക്ക് ആറ്റംബോംബ് പൊട്ടി ചത്താല്‍ മതി...
ഞാന്‍ മാത്രം ചത്തിട്ടു നീയൊന്നും സുഖിക്കണ്ടടാ !
ഞാന്‍ നിന്നെയൊക്കെ കൊണ്ടേ പോകൂ...
മിക്കവാറും നടക്കുന്ന ലക്ഷണവും ഉണ്ട്.
സര്‍ക്കാര്‍ കനിഞ്ഞരുളിയ ബോംബ്...
നുമ്മടെ മുല്ലപെരിയാര്‍ നില്‍പ്പുണ്ടല്ലോ...
തഥാസ്തു !