ലോകമേ, വറുതിയില്‍ വേവിക്ക, താഡിക്ക
എന്റെയീ കൈകളും തലയുമറുക്കുക
കഴുമരമേറ്റുക, ചാട്ടയ്ക്കടിക്കുക
കലിയടങ്ങാതെന്‍റെ ചാരവും തിന്നുക.
ചങ്ങലപ്പൂട്ടിലെ നായാലൊടുങ്ങി ഞാന്‍
മണ്ണില്‍ പിടയുന്ന കാഴ്ചയും കാണുക.
മുള്‍മുടി ചാര്‍ത്തി നീ നഗ്നനാക്കീടുക
കണ്ണീരൊടുങ്ങാത്ത കോലമാക്കീടുക
കാറ്റില്‍ കരിമ്പുക, നീറ്റില്‍ ചുടുനിണം
ഉള്‍ക്കാമ്പു കാളകൂടക്കടല്‍ നിന്‍ മനം
എട്ടു ദിക്കും പടക്കൂട്ടം, തരിപ്പണം
പകിട പന്ത്രണ്ടില്‍ കൊലച്ചോറു തീറ്റണം
ഇനിയെന്റെ ചങ്കും പറിച്ചെടുത്തെന്നെയും
തീയാലെരിച്ചെറിഞ്ഞകലേയ്ക്ക് പോക നീ
ഒരു വിഷക്കൈയാലെടുത്തെന്റെ മാംസവും
മജ്ജയുമസ്ഥിയും തര്‍പ്പണം ചെയ്യ നീ.
എന്റെയീ കൈകളും തലയുമറുക്കുക
കഴുമരമേറ്റുക, ചാട്ടയ്ക്കടിക്കുക
കലിയടങ്ങാതെന്‍റെ ചാരവും തിന്നുക.
ചങ്ങലപ്പൂട്ടിലെ നായാലൊടുങ്ങി ഞാന്‍
മണ്ണില്‍ പിടയുന്ന കാഴ്ചയും കാണുക.
മുള്‍മുടി ചാര്‍ത്തി നീ നഗ്നനാക്കീടുക
കണ്ണീരൊടുങ്ങാത്ത കോലമാക്കീടുക
കാറ്റില്‍ കരിമ്പുക, നീറ്റില്‍ ചുടുനിണം
ഉള്‍ക്കാമ്പു കാളകൂടക്കടല്‍ നിന്‍ മനം
എട്ടു ദിക്കും പടക്കൂട്ടം, തരിപ്പണം
പകിട പന്ത്രണ്ടില്‍ കൊലച്ചോറു തീറ്റണം
ഇനിയെന്റെ ചങ്കും പറിച്ചെടുത്തെന്നെയും
തീയാലെരിച്ചെറിഞ്ഞകലേയ്ക്ക് പോക നീ
ഒരു വിഷക്കൈയാലെടുത്തെന്റെ മാംസവും
മജ്ജയുമസ്ഥിയും തര്‍പ്പണം ചെയ്യ നീ.
No comments:
Post a Comment