രംഗം ഒന്ന്- കത്രിക ആപ്പീസ്. രാവിലെ 11 മണി.
സംവിധായകന്‍: "സര്‍, ഞങ്ങടെ പടം മുടക്കരുത്..."
കത്രിക ആപ്പീസര്‍: "പറ്റൂല്ല. അത് ശരിയാവത്തില്ല"
നിര്‍മ്മാതാവ്: "സര്‍, അങ്ങനെ പറയരുത്. കാശ് മുടക്കി എടുത്ത പടം ആണ് സാര്‍. ഒത്തിരി ആളുകള്‍ കുറെ നാള്‍ കഷ്ടപ്പെട്ട് എടുത്ത പടം ആണ് സാര്‍... അവരുടെ കഷ്ടപ്പാടുകള്‍ ഒക്കെ പാഴായിപ്പോവും സാര്‍..."
കത്രിക ആപ്പീസര്‍: "നടപ്പില്ല... പടം കണ്ടിട്ട് എന്റെ മതവികാരം വ്രണപ്പെട്ടു. എനിക്ക് പോലും പെട്ടെങ്കില്‍ 'വെറും' നാട്ടുകാരുടെ കാര്യം പറയണോ?"
സംവിധായകന്‍: "അങ്ങനെ ഒന്നും ഇല്ല സാര്‍... അത് വെറും പശ്ചാത്തലം മാത്രം അല്ലെ സാര്‍?"
കത്രിക ആപ്പീസര്‍: "ങ്ങാഹാ! എന്നാല്‍ അത് മനസ്സിലാക്കി തരാം... വരൂ"
രംഗം രണ്ട്- പെരുവഴി. സമയം പത്ത് മിനിറ്റിനു ശേഷം.
കത്രിക ആപ്പീസര്‍ റോഡില്‍ കൂടി പോവുന്ന 'വെറും' ഒരു നാട്ടുകാരനെ കൈ കാട്ടി വിളിക്കുന്നു. സംവിധായകനും നിര്‍മാതാവും കൂടെയുണ്ട്.
കത്രിക ആപ്പീസര്‍: "എടൊ നാട്ടുകാരാ! ഇവിടെ വാടോ!"
നാട്ടുകാരന്‍: "എന്താ സാര്‍?"
കത്രിക ആപ്പീസര്‍: "താന്‍ ------ സിനിമ കണ്ടോ?"
നാട്ടുകാരന്‍: "ഉവ്വ് സാറേ"
കത്രിക ആപ്പീസര്‍: "അത് കണ്ടിട്ട് തന്റെ മതവികാരം വ്രണപ്പെട്ടില്ലേ?"
നാട്ടുകാരന്‍: "മത... എന്ത്? അതാരാ സാറേ? അങ്ങനെ ഒരാളെ എനിക്ക് അറിയില്ലല്ലോ..."
കത്രിക ആപ്പീസര്‍: "ഛെ! എടൊ തന്റെ മതത്തെ മോശമായി ചിത്രീകരിച്ചതായി തോന്നിയില്ലേ എന്ന്..."
നാട്ടുകാരന്‍: "ങേ? അങ്ങനെയൊന്നും... അത്... ആവോ..."
കത്രിക ആപ്പീസര്‍: "ഒന്നും കൂടി ആലോചിച്ചു നോക്കിക്കേ..."
നാട്ടുകാരന്‍: "ങാ.. സാറിനെപ്പോലെ വിവരം ഉള്ളവരൊക്കെ പറയുമ്പോ.. അത് പിന്നെ... ഏതാണ്ടൊക്കെ തോന്നുന്നതായി തോന്നുന്നുണ്ട്... അല്ല... അങ്ങനെയൊക്കെ ഉണ്ടോ?"
കത്രിക ആപ്പീസര്‍: "ഉണ്ടെടോ ഉണ്ട്..."
നാട്ടുകാരന്‍: "ങ്ങാഹാ! എന്നാല്‍ പെട്ടു സാറേ!"
കത്രിക ആപ്പീസര്‍: "എന്ത് പെട്ടുന്ന് ?"
നാട്ടുകാരന്‍: "സാര്‍ നേരത്തെ പറഞ്ഞ സാധനമില്ലേ... അത് പെട്ടു..."
കത്രിക ആപ്പീസര്‍ (വിജയശ്രീലാളിതന്‍): "കണ്ടാ! കണ്ടാ!"
സംവിധായകനും നിര്‍മ്മാതാവും മൂഞ്ചിപ്പോയ ഭാവത്തോടെ നില്‍ക്കുന്നു.
-------------------ശുഭം-------------------

No comments:
Post a Comment